കൊച്ചി: അബ്ധുന്നാസിന്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ബി.പി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കടുത്ത അസ്വസ്ഥതയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ മെഡിക്കല്‍ ട്രസ്റ്റിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ബി.പി ലെവല്‍ നിയന്ത്രണ വിധേയമില്ലാതെ കുറയുകയും തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ രൂക്ഷമായതിനെത്തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്.
Ads by Google
Post a Comment