Join News @ Iritty Whats App Group

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിൽ കിടന്ന അജ്ഞാതനെ കണ്ടെത്തി, ‌ആൾ ഇവിടെയുണ്ട്!


കണ്ണൂർ: മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്നും കണ്ണൂരിൽ ചീറിപ്പാഞ്ഞെത്തിയ ട്രെയിനടിയിൽ നിന്നും രക്ഷപ്പെട്ട പവിത്രൻ . ഭീതി ഇപ്പോഴും മാറിയിട്ടില്ലെന്നും പവിത്രൻ പറഞ്ഞു. ഫോൺ ചെയ്ത് നടന്നപ്പോൾ പെട്ടെന്ന് ട്രെയിൻ വരികയായിരുന്നു.പന്നിയാൻപാറ സ്വ​ദേശിയാണ് പവിത്രൻ. സംഭവത്തെക്കുറിച്ച് പവിത്രൻ പറയുന്നതിങ്ങനെ

'ഞാൻ വണ്ടി വെച്ചിട്ട് നടന്നു വരികയായിരുന്നു. പെട്ടെന്ന് മുന്നിൽ ഒരു ട്രെയിൻ വരുന്നു. ഫോണിൽ സംസാരിക്കുകയായിരുന്നു. മുന്നിൽ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവിടെ കിടന്നു. അപ്പുറവും ഇപ്പുറവും പോകാന്‍ കഴിയുമായിരുന്നില്ല. വണ്ടി കടന്നു പോകുന്നത് വരെ തല പൊക്കാതെ അവിടെ കുമ്പിട്ട് കിടന്നു. വണ്ടി പോയിക്കഴിഞ്ഞപ്പോൾ എഴുന്നേറ്റ് നടന്നു.' സംഭവത്തിന് ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ലെന്നും പവിത്രൻ പറയുന്നു. 

ദൃശ്യങ്ങൾ വ്യാപകമായതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് പല കഥകളാണ് പുറത്ത് വന്നത്. മദ്യപാനിയായ ഒരാള്‍ ട്രാക്കില്‍ കിടനനിട്ട് എഴുന്നേറ്റ് പോയെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. എന്നാൽ മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രാക്കിൽ കിടന്നതെന്നും പവിത്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂൾ വാഹനത്തിലെ ക്ലീനറാണ് പവിത്രൻ. വീഡിയോ കണ്ടപ്പോൾ ഉളളിൽ പേടി തോന്നിയെന്നും പവിത്രൻ പറഞ്ഞു. സ്ഥിരമായി ഇതുവഴി പോകാറുണ്ടെന്നും ആദ്യമായിട്ടാണ് ഇങ്ങനയൊരു അനുഭവമെന്നും പവിത്രൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group