Join News @ Iritty Whats App Group

ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതൽ സീറ്റുകൾ, എസ്കലേറ്റർ ഒഴിവാക്കി; നവകേരള ബസ് റീലോഡഡ്, കോഴിക്കോടെത്തിച്ചു



തിരുവനന്തപുരം: നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് - ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും 

11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. പകരം മുൻഭാഗത്ത് മാത്രമാണ് ഡോർ. ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു - കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group