Join News @ Iritty Whats App Group

കർഷകരുടെ ദില്ലി ചലോ മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്; കണ്ണീർവാതകം പ്രയോഗിച്ചു, താൽക്കാലികമായി പിൻവാങ്ങി കർഷകർ

പോലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം.


പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം നടത്തുന്ന കർഷകരുടെ ദില്ലി മാർച്ച് താല്‍ക്കാലികമായി നിർത്തിവെച്ചു. പോലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ശംഭു അതിർത്തിയിലെ സംഘർഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാലാവധി കഴിഞ്ഞ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷകര്‍ തുടര്‍നടപടി തീരുമാനിക്കാന്‍ യോഗം ചേരും.

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരാണ് ദില്ലി മാർച്ച് നടത്തുന്നത്. മാർച്ച് നടത്തരുതെന്ന് കാണിച്ച് പൊലീസും കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മേഖലയിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group