കോഴിക്കോട്: സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജിയില്‍ അന്തിമ വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. 12നാണ് ഇനി അടുത്ത സിറ്റിംഗ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു.
ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗില്‍ റഹീമിന്റെ മാതാവും കുടുംബാംഗങ്ങളും നാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു.
ഇത് മൂന്നാംതവണയാണ് റഹീമിന്റെ മോചന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ സിറ്റിംഗ് മാറ്റിയത്.സൗദി ബാലന്റെ മരണത്തില്‍ റഹീമിന്റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷന് നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ റഹീമിന് പറയാനുള്ളതും കോടതിയില്‍ സമര്‍പ്പിച്ചു. ഇവ സ്വീകരിച്ച ശേഷമാണ് അന്തിമ വിധിയിലേക്ക് കടക്കാതെ കോടതി കേസ് മാറ്റിയത്.
സാങ്കേതിക കാരണങ്ങളാണ് കേസ് മാറ്റാന്‍ കാരണമായതെന്നാണ് സൂചന.2006 നവംബറിലാണ് സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ പോലീസ് അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
അംഗപരിമിതിയുള്ള സൗദിബാലന്റെ പരിപാലന ചുമതലയായിരുന്നു അബ്ദുല്‍ റഹീമിന്. കാര്‍ യാത്രയ്ക്കിടെയാണ് ബാലന് മരണമടഞ്ഞത്. തുടര്‍ച്ചയായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നല്കാന് സൗദി ബാലന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.
ദയാധനം സ്വീകരിച്ച് കുടുംബം മാപ്പ് കൊടുത്ത് വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം യാഥാര്‍ഥ്യമാകാന്‍ കോടതി വിടുതല്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഇതിനായാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ്.
Post a Comment