Join News @ Iritty Whats App Group

ബം​ഗ്ലാ​ദേ​ശി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കൊ​പ്പം; പാ​ർ​ല​മെ​ന്‍റി​ൽ ‘ബം​ഗ്ലാ​ദേ​ശ് ബാ​ഗ്’ ധ​രി​ച്ചെ​ത്തി പ്രി​യ​ങ്ക ഗാ​ന്ധി




ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന ബാ​​​​ഗു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി വ​​​​യ​​​​നാ​​​​ട് എം​​​​പി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. ‘ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹി​​​​ന്ദു​​​​ക്ക​​​​ൾ​​​​ക്കും ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പം’ എ​​​​ന്ന് ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്ത ബാ​​​​ഗു​​​​മാ​​​​യെ​​​​ത്തി​​​​യാ​​​​ണു പ്രി​​​​യ​​​​ങ്ക ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.



ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ‘പ​​​​ല​​​​സ്തീ​​​​ൻ’ എ​​​​ന്നെ​​​​ഴു​​​​തി​​​​യ ബാ​​​​ഗു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി പ​​​​ല​​​​സ്തീ​​​​ൻ ജ​​​​ന​​​​ത​​​​യ്ക്കും പ്രി​​​​യ​​​​ങ്ക ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​മ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.
ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു​​​​പു​​​​റ​​​​ത്ത് പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ന​​​​ട​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്രി​​​​യ​​​​ങ്ക ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.



അ​​​​തി​​​​നി​​​​ടെ പ​​​​ല​​​​സ്തീ​​​​ന് പി​​​​ന്തു​​​​ണ​​​​യ​​​​റി​​​​യി​​​​ച്ചു​​​​ള്ള ബാ​​​​ഗു​​​​മാ​​​​യി പ്രി​​​​യ​​​​ങ്ക എ​​​​ത്തി​​​​യ​​​​ത് വോ​​​​ട്ടു​​​​ബാ​​​​ങ്ക് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ന്നാ​​​​ൽ താ​​​​ൻ എ​​​​ന്തു ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നും ത​​​​ന്നോ​​​​ട് എ​​​​ന്തു ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​യു​​​​ടെ പു​​​​രു​​​​ഷാ​​​​ധി​​​​പ​​​​ത്യ​​​​മ​​​​നോ​​​​ഭാ​​​​വ​​​​മാ​​​​ണു പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്രി​​​​യ​​​​ങ്ക തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group