ഇരിട്ടി: കേന്ദ്രസർക്കാറിന്റെ നഗർവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയില്‍ യാഥാർത്ഥ്യമാകുന്നു.
ഇരിട്ടി - എടക്കാനം റോഡില്‍ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.
കഴിഞ്ഞ ഒക്ടോബർ 20ന് കേരളാ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നഗര വനത്തിന്റെ നിർമ്മാണ ഉദ്‌ഘാടനം സണ്ണിജോസഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓണ്‍ലൈനായാണ് നിർവഹിച്ചത്. കനത്ത മഴയും വെള്ളക്കെട്ടും ചെളിയും മൂലം പാർക്ക് തുറന്നുനല്‍കുന്നത് തത്കാലം മാറ്റിവയ്ക്കുകയായിരുന്നു.
ഇരിട്ടി - എടക്കാനം റോഡില്‍ കീഴൂർ അമ്ബലം കവലയില്‍ നിന്നും ഏതാനും വാര അകലത്തില്‍ പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ബാവലിപ്പുഴക്കരയിലാണ് നഗരവനം എന്ന പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്നത്. അപൂർവ ഔഷധ സസ്യങ്ങളും മരങ്ങളും വളർന്ന്, ഏതു വേനലിലും തണലും കുളിരും നല്‍കുന്ന പച്ചത്തുരുത്താണ് ഇവിടം.
തദ്ദേശീയരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമ ഹരിതസമിതിക്കാണ് പാർക്കിന്റെ നിയന്ത്രണം. ഇവിടേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വലിയവർക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമായിരിക്കും ചാർജ്ജ് ഈടാക്കുക.
10.5 ഹെക്ടർ പച്ചത്തുരുത്ത്
പഴശ്ശി പദ്ധതിയുടെ അധീനതയില്‍ പെട്ട പത്തര ഹെക്ടർ സ്ഥലം കണ്ണൂർ വനം സാമൂഹ്യ വനവത്കരണ വിഭാഗം പാട്ടത്തിനെടുത്താണ് നഗരവനം പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതില്‍ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യഘട്ടത്തില്‍ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്തഘട്ടങ്ങളില്‍ മുഴുവൻ സ്ഥലവും പദ്ധതിയുടെ ഭാഗമാക്കും. നടപ്പാത, ചുറ്റുമതില്‍, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ സെന്റർ തുടങ്ങിയവയാണ് ഇപ്പോള്‍ പൂർത്തിയായത്. രണ്ടാം ഘട്ടത്തിനായി ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി വനം വകുപ്പിന്റെ നേതൃത്വത്തില്‍ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തെ പെരുമ്ബറമ്ബ് ഇക്കോ പാർക്കുമായി നഗരവനത്തെ ബന്ധിപ്പിക്കുവാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.
Post a Comment