Join News @ Iritty Whats App Group

ലിവിങ് ടു​ഗെതർ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തർക്കങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷൻ




വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി. ലിവിങ് ടു​ഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് സതിദേവി അഭിപ്രായപ്പെട്ടു.

എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീഷൻ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ. ഇത്തരമാ പ്രശ്‌നങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടെന്നും പി സതിദേവി പറഞ്ഞു. 117 പരാതികളാണ് കമ്മീഷൻ അദാലത്തിൽ പരിഗണിച്ചത്.

വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ലിവിങ് ടു​ഗെതറിൽ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നൽകാൻ കമ്മീഷൻ ഉത്തരവായി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി എന്നിവരും അദാലത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post