Join News @ Iritty Whats App Group

'ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു', ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ



'ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു', ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ  


ദില്ലി : ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തുവെന്നും ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ. തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ ദില്ലിയിൽ പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group