Join News @ Iritty Whats App Group

ഇന്ത്യയിൽ ഭൂരിപക്ഷത്തിന്റെ ആഗ്രഹം നടപ്പാക്കണം'; ജഡ്ജിയുടെ വിവാദ പരാമർശം, ഇടപെട്ട് സുപ്രീം കോടതി


അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തിൽ ഇടപെട്ട് സുപ്രീം കോടതി. ജഡ്ജിയുടെ പ്രസംഗം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷദിന്റെ പരിപാടിക്കിടെ ജഡ്ജി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് കോടതി

വിഎച്ച്പിയുടെ നിയമവിഭാഗം ഞായറാഴ്ച കോടതി പരിസരത്ത് നടത്തിയ പരിപാടിയിലാണ് ശേഖർ കുമാർ യാദവ് വിവാദ പരമാർശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് രാജ്യം പ്രവർത്തിക്കേണ്ടത് എന്നാണ് ശേഖർ യാദവ് പറഞ്ഞത്. 'മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കുട്ടിക്കാലം മുതൽ തന്നെ കാണുന്ന അവരുടെ മക്കൾക്ക് എങ്ങനെയാണ് ദയയും സഹിഷ്ണുതയും കാണിക്കാൻ സാധിക്കുക', യാദവ് ചോദിച്ചു. ഏകീകൃത സിവിൽ കോഡിനേയും അദ്ദേഹം പിന്തുണച്ചു.


'ശാസ്ത്രങ്ങളിലും വേദങ്ങളിലും സ്ത്രീകളെ ദേവതകളായി അംഗീകരിക്കുന്ന നമ്മുടെ രാജ്യത്ത് നാല് ഭാര്യകൾ വരെ ആകാമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ഹലാല ചെയ്യാനോ അനുഷ്ഠിക്കാനോ അവകാശം ഉന്നയിക്കാനാവില്ല. ഏകീകൃത സിവിൽ കോഡ് എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. ഞാൻ ഈ ഹൈക്കോടതിയിലെ ജഡ്ജിയാണ്, എന്നാൽ ഞാനും ഈ രാജ്യത്തെ പൗരനാണ്. രാജ്യത്തിന്റെ നല്ലതിന് വേണ്ടിയുള്ള കാര്യങ്ങൾ ഞാൻ പറയും', അദ്ദേഹം പറഞ്ഞു.

ജഡ്ജിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. അഭിഭാഷക സംഘടനകൾ തന്നെ പരാമർശത്തിനെതിരെ രംംഗത്തെത്തി.യാദവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിറ്റിസൺസ് ഫോൺ ജുഡീഷ്യൽ അക്കൌണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടന ചീഫ് ജസ്റ്റിന് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചു.

ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരെ മാപ്പർഹിക്കാത്ത വിധത്തിലുള്ള അധിക്ഷേപങ്ങളാണ് ജഡ്ജി നടത്തിയത്. ജുഡീഷ്യറിക്ക് നാണക്കേടും അപകീർത്തിയും ഉണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശമെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടി. യാദവിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ അടക്കണം സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സി പി എം, തൃണമൂൽ കോൺഗ്രസ്, എ ഐ എം ഐ എം തുടങ്ങിയ പാർട്ടികളും യാദവിനെതിരെ രംഗത്തെത്തിയിരുന്നു. യാദവിൻ്റെ പരാമർശങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ജുഡീഷ്യറിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് പരാമർശങ്ങളെന്നും നാക്കൾ പ്രതികരിച്ചു. വിവാദത്തിൽ ജഡ്ജിക്കെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group