ഇരിട്ടി : ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ സന്ദർശകർക്കായി തുറന്നു നൽകി. കേന്ദ്ര സർക്കാരിന്റെ നഗർ വനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി - എടക്കാനം റോഡരികിൽ വള്ളിയാട് മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പഴശ്ശി പദ്ധതിയുടെ ജലാശയക്കരയിലാണ് നഗരവനം നിർമ്മിച്ചിരിക്കുന്നത്.
രണ്ടുമാസം മുൻപ് സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിന്റെ ഉദ്‌ഘാടനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചിരുന്നു. കനത്ത മഴകാരണം നഗര വനം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത് മാറ്റി വെക്കുകയായിരുന്നു
Post a Comment