Join News @ Iritty Whats App Group

ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകൾ നീക്കണം,കെഎസ്ഇബിക്ക് കർശന നിർദേശവുമായി ഹൈക്കോടതി




എറണാകുളം:കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് കർശന നിർദേശവുമായി ഹൈക്കോടതി.സൂരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് നിർദേശം
നല്‍കി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശം നല്‍കി.കേബിൾ വലിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണം.കെ എസ് ഇ ബി സത്യവാങ്മൂലം സമർപിക്കണം.കേബിൾ നീക്കം ചെയ്യുന്നതിനെതിരെ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നിർദേശം

Post a Comment

Previous Post Next Post
Join Our Whats App Group