ദില്ലി : ജഡ്ജിമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സുപ്രീം കോടതി. ജഡ്ജിമാർ സന്യാസിയെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ പ്രവർത്തിക്കുകയും ചെയ്യണമെന്ന് നിരീക്ഷിച്ചതായി സുപ്രീം കോടതി നിരീക്ഷിച്ചു. ജുഡീഷ്യറിയിൽ പ്രദർശനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഫെയ്ല്ബുക്കില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ വിധിക്കാനിരുന്ന വിധി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുറത്തു വരുമെന്നും പറഞ്ഞു.
മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വാക്കാലുള്ള പരാമർശം നടത്തിയത്.
"ഇത് (സോഷ്യൽ മീഡിയ) ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ്. നിങ്ങൾ ഒരു സന്യാസിയായി ജീവിക്കണം, ഒരു കുതിരയെപ്പോലെ ജോലി ചെയ്യണം. ജുഡീഷ്യൽ ഓഫീസർമാർ വളരെയധികം ത്യാഗം ചെയ്യണം. അവർ ഫേസ്ബുക്കിൽ കയറരുത്" കോടതി നിരീക്ഷിച്ചു.
അമിക്കസ് ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിർന്ന അഭിഭാഷകനായ ഗൗരവ് അഗർവാളിന്റെ സബ്മിഷനെത്തുടര്‍ന്നാണ് വനിതാ ജഡ്ജികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. ഗൗരവ് അഗർവാളിന്റെ സബ്മിഷനില്‍ ജഡ്ജിയുടെ ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2023 നവംബർ 11 ന് പെര്‍ഫോമന്‍സ് അടിസ്ഥാനത്തിൽ ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഓഗസ്റ്റ് 1 ന് മധ്യപ്രദേശ് ഹൈക്കോടതി അവരിൽ നാല് പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചു . ജ്യോതി വർക്കഡെ, സുശ്രീ സോനാക്ഷി ജോഷി. , സുശ്രീ പ്രിയ ശർമ്മ, രചന അതുൽക്കർ ജോഷി എന്നിവരെയാണ് ചില നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചെടുത്തത്. അതേ സമയം സുപ്രീം കോടതി മറ്റ് രണ്ട് ജഡ്ജിമാരെ പിരിച്ചു വിട്ടു.
Post a Comment