കോഴിക്കോട്: വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്. 30000 രൂപയാണ് ഷജീൽ തട്ടിയെടുത്തത്.
ഇതിലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നേരത്തെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അപകടം റിപ്പോർട്ട് ചെയ്യാതിരുന്നതിനും പൊലീസ് കേസെടുത്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയെ തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നതും കേസിലെ പ്രതിയെ കണ്ടത്തുന്നതും. നിലവിൽ പ്രതി വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Post a Comment