Join News @ Iritty Whats App Group

കർണാടകയിൽ നിന്നും വന്ന കാറിൽ കൂട്ടുപുഴയിൽ പരിശോധന; പിടിച്ചെടുത്തത് രേഖകളില്ലാത്ത 40 ലക്ഷം, അറസ്റ്റ്




കണ്ണൂർ: കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബി എസ് രാമചന്ദ്രയാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. തുടർന്ന് വാഹനം ഓടിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച പണമാണ് പൊലീസ് കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group