തൃശൂര്‍ : യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസിൽ കയ്പമംഗലം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ധീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൾ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കൾക്കളേയും കോളേജ് വിദ്യാർത്ഥികളേയും ട്രേഡിംഗിനായും, ഇൻകം ടാക്സിനായി പണമടയ്ക്കുമ്പോള്‍ പണം നഷ്ടപ്പെടാതിരിക്കാനുമാണ് എന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചിരുന്നത്. അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ആ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്. ഇത്തരത്തിൽ ശേഖരിക്കുന്ന അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെ കൊണ്ട് തന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് നിസാരമായ കമ്മീഷൻ നൽകി കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.
ഇന്നലെ മുക്കുപണ്ടം പണയപ്പെടുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീയെ കയ്പമംഗലത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
Post a Comment