Join News @ Iritty Whats App Group

മുളന്തുരുത്തി പള്ളിയിൽ സംഘർഷം: സിഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരുക്ക്; 30 ഓളം പേ‍ർക്കെതിരെ കേസെടുത്തു


കൊച്ചി: എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. മുളന്തുരുത്തി മർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ സംഘർഷത്തിനിടയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ യാക്കോബായ വിഭാഗത്തിന്റെ പ്രദക്ഷിണം കടന്നു പോകുമ്പോൾ ഓർത്തഡോക്സ് പള്ളിക്കകത്ത് നിന്നും വാദ്യ മേളമടക്കം ശബ്ദം ഉണ്ടാക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതോടെ രണ്ട് വിഭാഗത്തോടും പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെന്നും ഇതോടെ വിശ്വാസികൾ പൊലീസിനെ ആക്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കണ്ടാലറിയാകുന്ന മുപ്പതിലധികം പേർക്കെതിരെ കേസെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group