സോള്‍; ദക്ഷിണ കൊറിയയില്‍ വിമാന അപകടത്തില്‍ 28 യാത്രക്കാര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം സംഭവിച്ചത്. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് ലാന്‍ഡിംങ്ങിനിടെ അപകടമുണ്ടായത്.
ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ചാണ് തകര്‍ന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Post a Comment