ഗാസ > ഗാസയിൽ 20 ദിവസം പ്രായമുള്ള ജുമാ അൽ-ബത്രാൻ എന്ന കുഞ്ഞു കൂടി മരവിച്ച് മരിച്ചു. അതി കഠിനമായ തണുപ്പും മഴയും തുടരുന്ന കാലാവസ്ഥയിൽ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണ് അൽ-ബത്രാൻ. അൽ-ബത്രയുടെ ഇരട്ട സഹോദരൻ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉറക്കമുണർന്നപ്പോൾ തല "ഐസ് പോലെ തണുത്ത" നിലയിലാണ് മകനെ കണ്ടതെന്ന് ജുമയുടെ പിതാവ് യഹ്യ അൽ-ബത്രാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേൽ ബോംബാക്രമണം കാരണം അതി ശൈത്യകാലാവസ്ഥയിലും ഭവനരഹിതരാണ് ഗാസ നിവാസികൾ. നവജാത ശിശുക്കൾക്ക് തണുപ്പിൽ ആരോഗ്യത്തോടെ അതിജീവിക്കാനാകുന്നില്ല. കൂടാതെ തണുപ്പുകാലത്തെ ചെറുക്കുന്ന സെക്ടറുകളോ പുതപ്പോ പോലും ആളുകൾക്ക് ലഭ്യമല്ല.
Post a Comment