Join News @ Iritty Whats App Group

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ; രോഗികള്‍ക്ക് 2025ല്‍ സൗജന്യമായി വിതരണം ചെയ്യും

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം. കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചിവെന്നാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റെഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിനാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്‍ 2025 ആദ്യം തന്നെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.

വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്‌സിന്‍ ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല.റഷ്യയിന്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post
Join Our Whats App Group