Join News @ Iritty Whats App Group

മുത്തശ്ശനും 2 പേരക്കുട്ടികളും തീ കായാനിരുന്നു ; മധ്യപ്രദേശില്‍ കുടിലിന് തീ പിടിച്ച് 3 പേര്‍ മരിച്ചു



ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം.


മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിന് തീപിടിച്ച് 65 വയസ്സുള്ള വയോധികനും രണ്ട് പേരക്കുട്ടികളും മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം.

തണുത്ത കാലാവസ്ഥയിൽ നിന്ന് രക്ഷ നേടുന്നതിനായി കത്തിച്ച 'അങ്കിതി' (സ്റ്റൗ)യിൽ നിന്നും വീടിന് തീപിടിച്ചതാകാമെന്ന് ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ഹജാരി ബഞ്ചാര (65), ചെറുമകൾ സന്ധ്യ (10) എന്നിവർ സംഭവസ്ഥലത്തു വച്ചും അനുഷ്‌ക (5) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചതായും അധികൃതർ അറിയിച്ചു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group