ദില്ലി:തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാൾ. ദില്ലിയിൽ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ചു. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. കൊണാട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കെജരിവാൾ നേരിട്ടെത്തി രെജിസ്ട്രേഷന് തുടക്കം കുറിക്കും. മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതി പ്രഖ്യാപനം.
ദില്ലിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ , പുതിയ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി
News@Iritty
0
Post a Comment