കൊച്ചി: ഗ്യാസ് സ്റ്റൗ നന്നാക്കുന്നതിനുള്ള പരസ്യം വഴി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി നടനും അവതാരകനുമായ ജോയ് ജോൺ ആന്‍റണി. 50 രൂപയുടെ സാധനത്തിന് 500 രൂപയും 110 രൂപയുടെ വാല്‍വിന് 1000 രൂപയും വാങ്ങിയതായും ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ചും വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്യാസ് പോലുള്ള സെൻസിറ്റീവായ കാര്യങ്ങളിൽ ഇത്തരത്തിലുള്ള ആൾക്കാരെ വിളിക്കാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
സൂക്ഷിക്കുക !!!?
ഇത് പോലെ
ഒരു ബോർഡ് കണ്ടാണ് വീട്ടിലെ ഗ്യാസ് സ്റ്റൗ പ്രശ്നം ആയപ്പോൾ ഈ ടീംസിനെ വിളിച്ചത്....
വന്നു, പണി തുടങ്ങി 10.മിനിറ്റ് കൊണ്ട് bill വന്നു 750..രൂഫാ ?!!
ഇതിൻ്റെ കിടു താപ്പികളെ കുറിച്ച് വല്യ വിവരം ഇല്ലാത്ത ഞാൻ അവൻ പറഞ്ഞ പണം കൊടുത്ത് വിട്ടു....
ചെറിയ ഒരു ഗ്യാസ് smell വരുന്നുണ്ടല്ലോ "
അതു ഇപ്പൊൾ നമ്മ ഊരിയതിൻ്റെ ആണ് അല്പം കഴിഞ്ഞ് മാറും...
അല്പം കഴിഞ്ഞ് ഗ്യാസ് മണം കൂടി കൊണ്ടിരുന്നു....
സകല വാൽവുകളും ഓഫ് ആക്കി വീണ്ടും മറ്റവനെ വിളിച്ചു...
അവൻ്റെ സൗകര്യം രണ്ടു
ദിനം കഴിഞ്ഞ് മാത്രേ ഉള്ളത്രെ...!!!
രണ്ടു ദിനം ഫുഡ് ഹ്യുത ഹവ....!!!!
രണ്ടു ദിനം കഴിഞ്ഞെത്തിയ അവൻ പറഞ്ഞത്" പുറത്ത് നിന്നും അകത്തേക്ക് ഉള്ള വാൽവ് പോയത്രെ ..വില 1000
സംശയം കൊണ്ട് ചോദിച്ചു "ഇന്നലെ അതിനു കുഴപ്പം ഇല്ലായിരുന്നല്ലോ..."
"അതിപ്പോ എങ്ങനെയാ പറയുക....
അതു വർക്ക് ചെയ്യുന്നില അത്ര തന്നെ ...."
വീണ്ടും 1500
പോയി..
പഴയ വാൽവ് അവൻ എടുത്ത് അവൻ്റെ ബാഗിൽ ഇട്ടു...
ഒരു സംശയം തോന്നിയ ഞാൻ അവനോട് മാറ്റിയ വാൽവ് തിരികെ തരാൻ പറഞ്ഞു...
അവനൊരു വൈക്ലഭ്യം !!!
എന്ത്യാലും എൻ്റെ മുഖം കടുപ്പം എന്ന് കണ്ട അവൻ അത് നൽകി....
എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ...
അവൻ തന്ന രണ്ടു ബില്ലുകളും ഈ വാൽവുമായി എറണാകുളത്തുള്ള ഗ്യാസ് അക്സസറീസ് വിൽക്കുന്ന ഒരു കടയിൽ പോയി
ബില്ല് കണ്ടപ്പോൾ അവർ അന്തംവിട്ടു അതിൽ 500 എഴുതിയിരിക്കുന്ന സാധനത്തിന് 50 രൂപ? നൂറുപേയുടെ ഒരു വാഷറിന് പത്തുരൂപ?
എന്റെ കൈയിൽനിന്ന് 1000 രൂപ മേടിച്ച വാൽവിന്റെ വില 110രൂപ..!!!!!!!??
എൻറെ കൈയിലുള്ള വാൽവ് ഞാൻ അവരെക്കൊണ്ട് പരിശോധിപ്പിച്ചു...
ഈ വാൽവിന് എന്താണ് കുഴപ്പം ?
ശരിയാണല്ലോ ആറുമാസം മുമ്പ് മാറ്റിയതാണല്ലോ അപ്പോഴാണ് ഞാനും അതോർത്തത്.
പിന്നെ ഒട്ടും അമാന്തിച്ചില്ല
കണ്ട നമ്പറിൽ ഒരു വിളി ..
ഒരു സ്ത്രീയാണ് ഫോൺ എടുത്തത്.
ഞാൻ അവരുടെ ഓഫീസ് ചോദിച്ചു.
ദൂരെയുള്ള ആരെങ്കിലും ആയിരിക്കും എന്ന് വിചാരിച്ചു ആണോ എന്തോ ഓഫീസ് അഡ്രസ്സ് അപറഞ്ഞു ..അവർ പറഞ്ഞത് ഞാൻ താമസിക്കുന്ന വീടിന് രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള പാലത്തിനടിയിലുള്ള സ്ഥലം.
ഞാനും പങ്കാളിയും നേരെ അങ്ങോട്ട് വെച്ചുപിടിച്ചു
പറഞ്ഞ സ്ഥലത്ത് എത്തി വീണ്ടും അവരെ വിളിച്ചു.
ഫോണെടുത്തപ്പോൾ പറഞ്ഞു" ഞാൻ നിങ്ങളുടെ ഓഫീസിൽ മുന്നിലുണ്ടല്ലോ "
"എന്തിനാണ് നിങ്ങൾ ഓഫീസിലേക്ക് വരുന്നത്. "
"എനിക്ക് കസ്റ്റമർ കംപ്ലൈന്റ് ഉണ്ട് "
"അതിന് ലൈനിലുള്ള ആളിനെ വിളിച്ചാൽ മതിയല്ലോ "
എന്നായി അവർ ?.
"അത്
ശരിയാവില്ല നിങ്ങളെ നേരിട്ട് തന്നെ കാണണം "
വാഗ്വാദം തുടങ്ങി ...
അവർ പറഞ്ഞ കെട്ടിടത്തിൽ ചുറ്റും ഞാനും ഒന്ന് കണ്ണോടിച്ചു . എൻറെ പരിചയക്കാർ ഒരുപാടുള്ള ഏരിയയാണ്.
അത്തരം ഒരു ഓഫീസ് അവിടെ ഇല്ല എന്നും കുറച്ച് ആൾക്കാരുടെ താമസിക്കുന്നുണ്ടെന്നും
രാവിലെ ഒരു ബാഗും തൂക്കി ഒന്ന് രണ്ട് ആൾകാർ ബൈക്കിൽ പോകാറുണ്ടെന്നും അവർ പറഞ്ഞു.
ഒരു കാര്യം മനസ്സിലായി
ഇതൊരു ഇൻറർനാഷണൽ തട്ടിപ്പാണ്.
പിന്നീട് ഞാനൊന്ന മാധ്യമ പ്രവർത്തകന്റെയും ഞാൻ എന്ന അഭിഭാഷകന്റെ സൂത്ര ബുദ്ധി പുറത്തെടുത്തുടുക്കാൻ സമയമായി ..
ഫോൺ വിളിച്ച്.
ഫോൺ എടുക്കുന്നില്ല..
Whats app ഉണ്ട്.
ഒരു dtl വോയ്സ് message with law point അംഗഡ് കൊടുത്തു...
കൃത്യം ഉടൻ ഫോൺ തിരികെ വിളിച്ചു..
കാര്യകാരണ സഹിതം "അവരോട് കാര്യങ്ങളിൽ അല്പം നിയമ ഭീഷണി കലർത്തി അവതരിപ്പിച്ചു ."അകത്താക്കാനുള്ള എല്ലാ വഴിയും ഉണ്ടെന്ന് അവരോട് പറഞ്ഞതും കസ്റ്റമർ കെയർ ലേഡിയുടെ സ്വഭാവം മാറി....
സംഭവം ഏറ്റു
"തന്റെയൊന്നും കാശ് എനിക്ക് വേണ്ടടോ എന്ന് ഷൗട്ട് ചെയ്തുകൊണ്ട് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് എന്നോട് ഹോസ്പിട്ടാലിറ്റി കാണിച്ചു തുടങ്ങി ...
"ഒരു മണിക്കൂറിനുള്ളിൽ പണവുമായി ഞങ്ങളുടെ ഏരിയ മാനേജർ വീട്ടിൽ എത്തുമെന്ന് പറഞ്ഞു "
ഒരു മണിക്കൂർ വേണ്ടിവന്നില്ല 20 മിനിറ്റിനുള്ളിൽ എനിക്കൊരു മറ്റൊരു കോൾ ഗ്യാസ് ഏജൻസിയിൽ നിന്നാണ്
എവിടേക്കാണ് വരേണ്ടതെന്ന്...
ഞാൻ വഴി പറഞ്ഞു കൊടുത്തു കൃത്യം ആളെത്തി..
അന്നു ശരിയാക്കാൻ വന്നവനല്ല .
വേറൊരുവൻ ഞങ്ങളുടെ മൂഡ് ശരിയല്ലെന്നും ഇടി പൊട്ടും എന്ന് തോന്നിയതുകൊണ്ടും അവൻ വന്നപാടെ സറണ്ടറായി...
"എൻറെ പൊന്നു ചേട്ടാ , ആ ചേച്ചിയോട് ഞാൻ പറയുന്നതാ ഇത്രയും കാശ് ഒന്നും മേടിക്കരുത് ആൾക്കാർ എപ്പോഴെങ്കിലുമൊക്കെ അന്വേഷിച്ചാൽ പണി പാളും...
"ആരാണ് ചേച്ചി..?
ആ ചേച്ചി തന്നെയാണ് ഇതിൻറെ ഓണറും ,മാനേജറും, കസ്റ്റമർ കെയർ, ഉദ്യോഗസ്ഥരും എല്ലാം ..
ഞങ്ങൾ നാലുപേരുണ്ട് . ചിലയിടത്ത് ഞങ്ങൾ മാനേജർ ! ചിലയിടത്ത് ഞങ്ങൾ എക്സിക്യൂട്ടീവ്...!
ചില ഇടത് technician
വേറെ പരഗതി ഇല്ലാത്തതു കൊണ്ടാണ് ഈ ജോലി ചെയ്തു പോകുന്നത് . എന്നെ ഇടിക്കരുത് പണം മുഴുവൻ ഞാൻ തന്നേക്കാം .
നിങ്ങൾ വിരട്ടിയപ്പോൾ പോലീസ് കേസ് ആയി പോയിക്കഴിഞ്ഞാൽ അവരുടെ കള്ളക്കളി പൊളിയും എന്നുള്ളതുകൊണ്ടാണ് കൃത്യമായ പണം തരാൻ അവർ പറഞ്ഞത്..."
സംഗതി ക്ലീൻ
ഇത് മറ്റാരുടെയും അനുഭവമല്ല .
എൻറെ തന്നെ അനുഭവമാണ്
ഒരു വർഷം മുമ്പാണ് സംഭവിച്ചത്.
അതിനുശേഷം ഗ്യാസ് റിപ്പയറിങ്ങിനായി പോസ്റ്റിൽ കാണുന്ന നമ്പറുകളിൽ വിളിക്കാറില്ല..
ഗ്യാസ് ഏജൻസി യിൽ അറിയിക്കുകയോ അതല്ലെങ്കിൽ authorised ഷോപ്പ് ആയി ഓപ്പൺ ആക്കിയിരിക്കുന്ന technician മാരെ വിളിക്കുകയോ ആണ് ചെയ്യുക.
ഗ്യാസ് പോലുള്ള സെൻസിറ്റീവായ കാര്യങ്ങളിൽ ഇത്തരത്തിലുള്ള ആൾക്കാരെ വിളിക്കാതിരിക്കുന്നത് തന്നെയാണ്.
ധന നഷ്ടത്തിലും , ജീവൻ നഷ്ടത്തിലും ചെന്ന് തീരാതിരിക്കാൻ ഉള്ള ഉപാധി.
Post a Comment