ഇരിട്ടി:ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഈ മാസം 10 മുതല്‍ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളില്‍ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം തീരുമാനിച്ചു.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു .
വികസനകാര്യസ്ഥിരം സമിതി ചെയർമാൻ സി ഷിജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിക്ക്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണ്‍ ഷിജി നടുപ്പറമ്ബില്‍ ,പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഷൈമ ,പി.കെ.രജനി, കീഴല്ലൂർ പഞ്ചായത്ത് വെസ് പ്രസിഡന്റ് അനില്‍കുമാർ, ബി.ഡി.ഒ പി.പി മീരാബായ്, ജോ.ബി.ഡി.ഒ ദിവാകരൻ.പി.വിനീത് എന്നിവർ പ്രസംഗിച്ചു.
Post a Comment