പഴയങ്ങാടി വെങ്ങര ഗവ.വെൽഫെയർയു.പി.സ്കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്നപഴയ ചകിരി കമ്പനിക്കു സമീപം വിദ്യാർത്ഥിയുടെ മേൽ തെങ്ങ് പതിച്ച് മുട്ടംവെങ്ങര മാപ്പിള യു.പി.സ്കൂളിലെനാലാംക്ലാസ് വിദ്യാർത്ഥിഇ.എൻ.പി.നിഹാനിന് ദാരുണാന്ത്യം.
വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെതെങ്ങുകൾ ജെ.സി.ബി. ഉപയോഗിച്ച്പിഴതുമാറ്റവേ സമീപത്തുകൌതുകക്കാഴ്ചയുമായിഇരുഭാഗത്തുമായി നിരന്നുനിന്നവരിൽ വടക്കു ഭാഗത്തു നിലയുറപ്പിച്ച നിസാലിന്റെ തലയിലേക്ക് നാലാമതു പിഴുതുമാറ്റാൻ ശ്രമിച്ച തെങ്ങ് ദിശമാറി പതിക്കുകയായിരുന്നു.ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെന്റ്ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ്ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.ഉച്ചയ്ക്ക് 2.30-തോടെയാണ്നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്.
ജെ.സി.ബി.പ്രവർത്തിപ്പിച്ചിരുന്ന് ഹരിയാനസ്വദേശിയായ സുബൈർ എന്നയാൾസംഭവത്തിനു പിന്നാലെ അപ്രത്യക്ഷമായി.യു.കെ.പി.മൻസൂർ, ഇ.എൻ.പി.സെമീറഎന്നിവരുടെ മൂന്നുമക്കളിൽ ഇളയവനാണ്ദാരുണാന്ത്യം വരിച്ച വിദ്യാർത്ഥിഇ.എൻ.പി.നിസാൽ.
നിയാൽ, നിയാസ് എന്നിവരാണ് സഹോദരന്മാർ.
Post a Comment