ഇരിട്ടി: മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ (എ എ വൈ), പിങ്ക് (പി എച്ച് എച്ച് ) കാർഡുകളിലെ ഇതുവരെ മസ്റ്ററിങ്ങ് നടത്താത്ത മുഴുവൻ അംഗങ്ങളും റേഷൻ കടകളിലെത്തി അടിയന്തിരമായി മസ്റ്ററിങ്ങ് നടത്തേണ്ടതാണെന്ന് ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനായി ഇരിട്ടി താലൂക്കിലെ എല്ലാ റേഷൻ കടകളിലും 16 വരെ പ്രത്യേക ക്യാമ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇ പോസ്സ് മെഷീൻ മുഖാന്തിരം മസ്റ്ററിങ്ങ് നടത്താൽ സാധിക്കാത്തവർക്കും, കൈവിരൽ പതിയാത്തവർക്കും, അഞ്ച് വയസിന് മുകളിലുള്ള, ആധാർ അപ്‌ഡേറ്റ് ചെയ്തിട്ടുള്ള കുട്ടികൾക്കും റേഷൻ കടകളിലെത്തി ഫേസ് ആപ്പ് ഉപയോഗിച്ച് അപ്‌ഡേഷൻ നടത്താവുന്നതാണ്. നവംബർ മാസത്തിനുള്ളിൽ മസ്റ്ററിങ്ങ് ചെയ്യാത്ത ആളുകൾക്ക് റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നിർബന്ധമായും എല്ലാവരും റേഷൻ കടകളിൽ എത്തി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. അവസാന ദിവസത്തേക്ക് മസ്റ്ററിംഗ് മാറ്റിവെച്ചാൽ അമിതമായ തിരക്ക് ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ആരും അവസാനദിവസത്തേക്ക് മസ്റ്ററിങ്ങ് നീട്ടിവെക്കരുതെന്നും എല്ലാവരും അടിയന്തിരമായി മസ്റ്ററിങ്ങ് പൂർത്തീകരിക്കണമെന്നും ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസർ ബി. ജയശങ്കർ അറിയിച്ചു.
Post a Comment