Join News @ Iritty Whats App Group

രാഹസലഹരി കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദും സുഹൃത്തുക്കളും; കേസ് ഇന്ന് പരിഗണിക്കും


രാഹസലഹരി കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് ഒളിവിൽ. നിഹാദിന്റെ വീട്ടിൽ നിന്നും സുഹൃത്തുക്കളുടെ വീട്ടിൽ നിന്നും പാലാരിവട്ടം പൊലീസ് ആണ് രാസലഹരി പിടികൂടിയത്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവിൽ പോവുകയായിരുന്നു.

അതേസമയം കേസിൽ നിഹാദും സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടി. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് നേരത്തെ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് നിഹാദ് വീഡിയോയിൽ പറഞ്ഞിരുന്നു. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നായിരുന്നു നിഹാദ് വീഡിയോയിൽ വ്യക്തമാക്കിയത്.

ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂർ സ്വദേശിയായ ‘തൊപ്പി’. യൂട്യൂബിൽ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ആരോപണം ഉയർന്നിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുൾപ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളിൽ പ്രധാനം.

Post a Comment

Previous Post Next Post
Join Our Whats App Group