Join News @ Iritty Whats App Group

ചേലക്കര ചെങ്കോട്ട തന്നെ; യു ആർ പ്രദീപിന്റെ തേരോട്ടം


ചേലക്കര > ഉപതെരഞ്ഞെടുപ്പിലും ഇളകാത്ത ഇടതുകോട്ടയായി ചേലക്കര. വോട്ടെണ്ണലിന്റെ ആദ്യറൗണ്ടുകളിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് വൻമുന്നേറ്റം. ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ 5834 വോട്ടിന്റെ ലീഡാണ് എൽഡിഎഫിന്. മൂന്നാം റൗണ്ടിൽ യു ആർ പ്രദീപിന് 17509 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 11675 വോട്ടുകളും ലഭിച്ചു. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണന് 6758 വോട്ടുകളും ലഭിച്ചു.

മൂന്നാം റൗണ്ട് വോട്ട് നില
(സ്ഥാനാര്ഥി, ലഭിച്ച വോട്ട് എന്നീ ക്രമത്തില്)

യു ആര് പ്രദീപ് - 17509
രമ്യ ഹരിദാസ് - 11675
കെ ബാലകൃഷ്ണന് - 6758
എന് കെ സുധീര് - 1025
കെ ബി ലിന്ഡേഷ് - 43
ഹരിദാസന് (സ്വതന്ത്രന്-കുടം) - 50
നോട്ട - 226

ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.

Post a Comment

أحدث أقدم
Join Our Whats App Group