Join News @ Iritty Whats App Group

സ്വ. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം സംഘാടക സമിതി രൂപീകരിച്ചു


ഇരിട്ടി: യുവമോർച്ചയുടെ സംസ്ഥാന വൈസ്. പ്രസിഡന്റ്ർ ആയിരുന്ന സ്വ. ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനമായ ഡിസംബർ 1 ന് ഇരിട്ടിയിൽ പ്രകടവും പൊതുയോഗവും നടക്കും. ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിന് വേണ്ടി വി.വി.ചന്ദ്രൻ ചെയർമാൻ ആയും രാമദാസ് എടക്കാനം ജനറൽ കൺവീനർ ആയും 101 അംഗ സംഘാടക സമിതിരൂപീകരിച്ചു. ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്ന സംഘാടകസമിതിയോഗം ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം ഉദ്‌ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അരുൺ ഭരത് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രൻ, നേതാക്കളായ സത്യൻ കൊമ്മേരി, എൻ.വി. ഗിരീഷ്, സി.ബാബു, മനോഹരൻ വയോറ, പ്രിജേഷ് അളോറ, സി.രജീഷ്, ആദർശ് പേരാവൂർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group