‘ട്രോളി ബാഗ് അടഞ്ഞ അധ്യായമല്ല, താൻ പറഞ്ഞതാണ് പാർട്ടി നിലപാട്’; എൻ എൻ കൃഷ്ണദാസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി
ട്രോളി ബാഗുമായി ബന്ധപ്പെട്ട് എൻ എൻ കൃഷ്ണദാസ് നടത്തിയ പരാമര്‍ശത്തെ തള്ളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും മറ്റ് അഭിപ്രായ പ്രകടനമൊന്നും പാർട്ടിയുടേത് അല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ട്രോളി ബാഗ് അടഞ്ഞ അധ്യയമല്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Post a Comment