Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ അറബിക് ഡി എൽ എഡ്സെൻ്ററുകൾ അനുവദിക്കണം:കെ.എ. ടി .എഫ്

കണ്ണൂർ ജില്ലയിൽ അറബിക് ഡി എൽ എഡ്സെൻ്ററുകൾ അനുവദിക്കണം:കെ.എ. ടി .എഫ്




ഇരിട്ടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ സമ്മേളനം ഉളിയിൽ അൻസാറുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . 

 അറബിക് സർവ്വ കലാശാല യാഥാർത്ഥ്യമാക്കുവാനും , ഇരിട്ടി ഉപജില്ല പരിധിയിൽ ഹയർ സെക്കണ്ടറിയിലും, കോളേജുകളിലും അറബിക് ഭാഷയിൽ തുടർ പഠനം നടത്തുവാനും അവസരം സൃഷ്ടിക്കുവാനും
അറബിക് അധ്യാപക പരിശീലന കേന്ദ്രം 
അറബിക് ഡി എൽ എ ഡ് സെൻ്ററുകൾ 
ജില്ലയിൽ അനുവദിക്കാനും സർക്കാറിനോട് യോഗം ആവശ്യപ്പെട്ടു  

ഇരിട്ടി നഗരസഭ കൗൺസിലർ 
സമീർ പുന്നാട് ഉദ്ഘാടനം 
ചെയ്തു. 
ഇരിട്ടി ഉപജില്ല കെ.എ ടി എഫ് പ്രസിഡണ്ട് ഷൗക്കത്തലി കെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇബ്രാഹിം നെല്ലൂർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.എ ടി എഫ് സംസ്ഥാന സമിതി അംഗം കെ.കെ അബ്ദുൽ അസീസ് വിദ്യാഭ്യാസം സംസ്കരണത്തിന്
എന്ന 
 പ്രമേയ 
പ്രഭാഷണം പ്രഭാഷണം നിർവ്വഹിച്ചു.

 ഉളിയിൽ വാർഡ് കൗൺസിലർ  
കെ. അബ്ദുൽ ഖാദർ സബ് ജില്ലാ കലോത്സവ വിജയശില്പികളായ അധ്യാപകർക്ക് സ്നേഹോപഹാരം വിതരണം ചെയ്തു. 

റിട്ടേണിംഗ് ഓഫീസർ അയ്യുബ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 

ഷൗകത്തലി കെ (പ്രസി )  
ഇബ്രാഹിം വി കണ്ണവം
( ജനറൽ സെക്രട്ടറി , )
അബ്ദുൽ ഗഫൂർ കെ കാവുപടി (ട്രഷറർ )

ഖദീജ ആറളം , 
സാഹിറ നടുവനാട് ,
(വനിതാ വിംഗ്)

ശംസുദ്ദീൻ മുബാറക് , അർഷാദ് വാഫി, 
(അലിഫ് വിംഗ് )

എന്നിവരെ ഇരിട്ടി ഉപജില്ല കെ.എ ടി എഫ് ഭാരവാഹികളായി തിരഞ്ഞെടുത്തു.

പടം
ഇരിട്ടി ഉപജില്ല കെ.എ ടി എഫ് സമ്മേളനം ഇരിട്ടി മുനിസിപ്പൽ കൗൺസിലർ സമീർ പുന്നാട് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group