പാറ്റ്ന : ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ് ജന്‍ സൂരജ് പാര്‍ട്ടിയക്ക് വന്‍ തോല്‍വി . ബീഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കെട്ടിവെച്ച തുക നഷ്ടമായി .ഇമാംഗഞ്ച് , ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
ഒക്ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി ആരംഭിച്ചപ്പോൾ, 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും താൻ സ്ഥാനാർത്ഥികളെ നിർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തുടക്കം തന്നെ പാളിയെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. 4 നിയമസഭാ മണ്ഡലങ്ങളിലും എൻഡിഎക്കാണ് ജയം. ഇന്ത്യാസഖ്യത്തിനു മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി.
إرسال تعليق