തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ വിശദീകരണം പച്ചക്കള്ളമെന്നു പോലീസ്. ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ല. ഫോണില്‍ ഒരുതരത്തിലുമുള്ള കൃത്രിമവും പുറത്തുനിന്ന് നടന്നിട്ടില്ലെന്നാണ് ശാസ്്രതീയ പരിശോധനയില്‍ വ്യക്തമാകുന്നത്. ഇതോടെ ഗോപാലകൃഷ്ണനെതിരേ വകുപ്പുതല നടപടിക്കു സാധ്യത കൂടി.
ഗോപാലകൃഷ്ണന്‍തന്നെ ഉണ്ടാക്കിയതാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്നാണ് അനേ്വഷണത്തില്‍ തെളിയുന്നത്. ഐ.പി. അഡ്രസ് പരിശോധനയും തെളിയിക്കുന്നത് ഇതാണ്. ഫോണ്‍ ഹാക്ക് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള മറ്റ് ആപ്‌ളിക്കേഷന്‍സുകള്‍ ഒന്നുംതന്നെ ഗോപാലകൃഷ്ണന്റെ ഫോണില്‍ ഉണ്ടായിരുന്നില്ല. ഗോപാലകൃഷ്ണന്‍ കൈവശം വച്ചിരുന്ന രണ്ട് ഫോണുകളുടെയും എല്ലാ ആപ്‌ളിക്കേഷന്റെയും ലിസ്റ്റ് പോലീസ് ശേഖരിച്ചിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യണമെങ്കില്‍ ഇ.എക്‌സ്.ഇ. ഫയലുകള്‍ ഏതെങ്കിലും ഒന്ന് വേണം. അതൊന്നും ഉണ്ടായിട്ടില്ല.
ഇന്റേണല്‍ പ്രോട്ടോകോള്‍ ഡേറ്റ ട്രാന്‍സ്ഫര്‍ അനാലിസിസ് മുഖാന്തരം നടത്തിയ അനേ്വഷണത്തിലും ഗൂഗിള്‍ ആപ്‌ളിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതായാണ് അനേ്വഷണ റിപ്പോര്‍ട്ട്. ഗോപാലകൃഷ്ണന്റെ ഫോണില്‍നിന്ന് ഡേറ്റ ട്രാന്‍സ്ഫര്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. ഇതാദ്യമായാണ് കേരള പോലീസില്‍ ഇത്തരമൊരു സംവിധാനം ഉപയോഗിച്ച് അനേ്വഷണം നടത്തിയത്.
കഴിഞ്ഞ മാസം 30നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. ദീപാവലി ദിവസം ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ വിളിച്ച് അനേ്വഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി. ആദ്യം പേടിച്ചുപോയി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ഓണ്‍ ചെയ്ത് ഗ്രൂപ്പുകള്‍ നീക്കംചെയ്തു. ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഇൗ വിശദീകരണം തള്ളുകയാണ് പോലീസ് ഇപ്പോള്‍.
Ads by Google
Post a Comment