Join News @ Iritty Whats App Group

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കമാകും;മഹാരാജാസ് കോളജ് മൈതാനം മുഖ്യവേദി


കൊച്ചി; ഒളിംപിക്‌സിലേക്ക് പോലെ അത്‌ളറ്റിക്‌സ് , ഗെയിംസ് മത്സരങ്ങള്‍ ഒരു കുടക്കീഴില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിങ്കളാഴ്ച് തുടക്കാമകും. എറണാകുളം മഹാരാജാസ് കോളജ് മൈതാനമാണ് മുഖ്യവേദി. 17 വേദികളിലായി കാല്‍ലക്ഷത്തോലം കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കും.

വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാന്‍ഡ് അംബാസഡറായ ഹോക്കിതാരം പി ആര്‍ ശ്രീജേഷ് ദീപം കൊളുത്തും. സാംസ്‌കാരിക സമ്മേളനം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ ചൊവ്വാഴ്ച മുതലാണ്. 11ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മത്സരങ്ങളും കായികമേളയ്‌ക്കൊപ്പം നടക്കുന്നുണ്ട്. ആദ്യമായി ഗള്‍ഫ്‌നാടുകളിലെ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളും മത്സരിക്കാനെത്തും. അത്‌ലറ്റിക്സ് ഏഴുമുതല്‍ 11വരെയാണ്. ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ജുഡോ, ഫുട്‌ബോള്‍, ത്രോബോള്‍, സോഫ്റ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, ഖോ ഖോ, ബോക്സിങ്, പവര്‍ലിഫ്റ്റിങ്, ഫെന്‍സിങ്, ക്രിക്കറ്റ്, നീന്തല്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും.

സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് ജില്ലാ ഭരണനേതൃത്വവും പൊലീസും ചേര്‍ന്ന് ഗതാഗതക്രമീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗസ്റ്റ് ഹൗസില്‍ കായികമേളയുടെ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികമേളയുടെ വിജയത്തിന് വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group