ഇരിട്ടി: ഓരോ മഴ കനത്ത് പെയ്യുമ്പോഴും വെള്ളപ്പൊക്കമുണ്ടാകുന്ന ഇരിട്ടിയിലെ സർക്കാർ സ്ഥാപനമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം മാറി. വെറും മഴവെള്ളമാണെങ്കിൽ സഹിക്കാം എന്നാൽ ഓടകളിലൂടെ ഇരച്ചെത്തുന്ന ചെളിവെള്ളമാണെന്നതാണ് ഓഫീസിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലാണ് ഇക്കുറി ആറാം തവണയും ഓഫീസ് വെള്ളത്തിലായത്. ഇങ്ങനെയൊരവസ്ഥ സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിനും ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് ഓഫീസ് ജീവനക്കാരും നാട്ടുകാരും പറയുന്നത്.
വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ ബ്ലോക്ക പഞ്ചായത്ത് ഒഫീസിന്റെ താഴത്തെ നില ചെളി വെള്ളത്തിൽ മുങ്ങി. താഴത്തെ നിലയിലെ എല്ലാ മുറികളിലും ചെളിവെള്ളം കയറി. കഴിഞ്ഞ മാസവും ഇതേ അവസ്ഥ ഉണ്ടായിരുന്നു. ചെളിയും വെള്ളവും നിറഞ്ഞ മുറി വ്യത്തിയാക്കലാണ് ഇപ്പോൾ ബ്ലോക്ക് ഓഫീസിലെ ക്ലീനിങ്ങ് തൊഴിലാളികളുടേയും സഹപ്രവർത്തകരുടേയും പ്രധാന തൊഴിൽ. ചെളിവെള്ളം നിറയുന്ന മുറികളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസ് മുറിയും വരും. എല്ലാ മാസവും ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രറൻസ് ഹാളിൽ നടക്കുന്ന താലൂക്ക് വികസന സമതി യോഗത്തിന് ശനിയാഴ്ച്ച എത്തിയ എം എൽ എ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പൊതുമരാമത്ത് വകുപ്പിന്റെ ഉൾപ്പെടെയുള്ള വകുപ്പ് മേധാവികളും ഇതിന്റെ ദുരിതം ശരിക്കും അനുഭവിച്ചു.
കീഴൂർ കൂളിച്ചെമ്പ്ര മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുഴയിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം ബ്ലോക്ക് ഓഫീസിന് മുന്നിലെ ചെറിയ തോട് വഴിയാണ് കാന്നുപോകേണ്ടത്. തോട് കെട്ടി ചുരുക്കിയും മാലിന്യങ്ങളും മണ്ണും നീറഞ്ഞും ഒഴുക്ക് തടസ്സപ്പെടുന്നതും മൂലമാണ് വെള്ളം തോട് നിറഞ്ഞ് സമീപത്തെ കെട്ടിടത്തിലേക്കുംമറ്റും കയറുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി പയഞ്ചേരിമുക്ക് മുതൽ റോഡ് ഉർത്തിയെങ്കിലും ശ്രമം വിഫലമാകുന്ന കാഴ്ചയാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ആശാസ്ത്രീയമായ ഓവുചാൽ നിർമ്മാണവും കാലാകാലം ഇതിൽ വനടിയുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്തതുമാണ് വെള്ളപ്പൊക്കത്തിനിടയാക്കുന്നത് .
Post a Comment