പാലക്കാട്: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ആദ്യ വിവരം പുറത്തുവരുമ്പോള്‍ പാലക്കാട് ബിജെപിയ്ക്ക് അനുകൂലം. ചേലക്കരയില്‍ എല്‍ഡിഎഫും മുന്നില്‍. വയനാട്ടില്‍ പ്രിയങ്കാഗാന്ധിയുടെ മുന്നേറ്റം. ആദ്യം എണ്ണുന്നത് ഹോം പോസ്റ്റല്‍ വോട്ടുകളാണ്. പാലക്കാട് സി. കൃഷ്ണകുമാര്‍ 18 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
ചേലക്കരയില്‍ യു.ആര്‍.പ്രദീപിനാണ് മുന്‍തൂക്കം 50 വോട്ടുകള്‍ക്കാണ് പ്രദീപ് മുന്നില്‍ നില്‍ക്കുന്നത്. വയനാട്ടില്‍ പ്രിയങ്കാഗാന്ധി കുതിപ്പ് തുടങ്ജി. 57 വോട്ടുകള്‍ക്കാണ് പ്രിയങ്ക മുന്നില്‍ നില്‍ക്കുന്നത്. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാം. പാലക്കാടും ചേലക്കരയിലും നിയമസഭയിലേക്കും വയനാട്ടില്‍ പാര്‍ലമെന്റിലേക്കുമാണ് വോട്ടെണ്ണല്‍.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.
Post a Comment