Join News @ Iritty Whats App Group

എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഫോണ്‍വിളി തെളിവെന്നും ദിവ്യ ; ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച


തലശ്ശേരി: എഡിഎം നവീന്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണുര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി കോടതി വെള്ളിയാഴ്ച വിധി പറയും. നവീന്‍ബാബുവിനെതിരേയുള്ള കൈക്കൂലി ആരോപണത്തിന് തെളിവില്ലെന്നും പി.പി. ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ദിവ്യയുടെ അഭിഭാഷകനും വാദിച്ചു. ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കോടതി വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

കേസന്വേഷണത്തോട് സഹകരിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഇനിയും തെളിവുകള്‍ കണ്ടെത്താനുണ്ടെന്നും ഒരു നിരപരാധിയെ ജയിലില്‍ അയയ്ക്കാനുള്ള വ്യഗ്രതയാണെന്നും കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്നത് വസ്തുതയാണെന്നും ഇതിന് സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളെന്നും പ്രശാന്ത് പറഞ്ഞത് കളവെങ്കില്‍ പരാതി നല്‍കാത്തത് എന്താണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ആവശ്യമായ തെളിവുകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

ആത്മഹത്യാപ്രേരണാകുറ്റം നില നില്‍ക്കില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ തന്റെ പ്രസംഗത്തില്‍ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം തനിക്കില്ലായിരുന്നെന്നും പി.പി. ദിവ്യ പറഞ്ഞു. ദൃശ്യം താന്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ഉദ്ദേശമില്ലാതെ ചെയ്താല്‍ കുറ്റമാകുമോയെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചോദിച്ചു.

എഡിഎം നവീന്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്നും അതിന് സാഹചര്യ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പറഞ്ഞു. പ്രശാന്തും എഡിഎമ്മും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന ഫോണ്‍ രേഖകളാണ് തെളിവായി ചൂണ്ടിക്കാട്ടിയത്. കൈക്കൂലി നല്‍കിയെന്ന പ്രശാന്തിന്റെ മൊഴിയുമുണ്ട്. ഇതിനൊപ്പം പ്രശാന്ത് ബാങ്കില്‍ നിന്നും സ്വര്‍ണ്ണപ്പണയം നല്‍കി പണം വാങ്ങിയ കാര്യവും ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

നവീന്‍ബാബുവും പ്രശാന്തും കണ്ടതിനും സംസാരിച്ചതിനും ഇവരുടെ ഫോണ്‍ സിഗ്നല്‍ തെളിവാണ്. ഇരുവരുടേയും ഫോണ്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. എഡിഎം കളക്ടര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പ്രശാന്ത് എടുത്ത ബാങ്ക് വായ്പ എങ്ങിനെ കൈക്കൂലിക്ക് തെളിവാകുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ഫോണ്‍ സംഭാഷണം കൈക്കൂലിയെ സംബന്ധിച്ചതാണെയെന്നും എങ്ങിനെ പറയാന്‍ കഴിയുമെന്നും ചോദിച്ചു.

പ്രശാന്തിനെതിരേയുള്ള നടപടിക്ക് കൈക്കൂലി മാത്രമായിരുന്നില്ല കാരണം അച്ചടക്കലംഘനത്തിന് കൂടിയാണ്. നവീന്‍ബാബു അഴിമതി നടത്താത്ത ഉദേ്യാഗസ്ഥനാണ്. ഫയലില്‍ ഒരു താമസവുമില്ലെന്നിരിക്കെ എന്തിന് അഴിമതി കാണിക്കണമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കളക്ടറുടെ മൊഴി മുഴുവന്‍ ഹാജരാക്കിയിട്ടുണ്ട്. അതില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും ലീവ് പോലൂം നല്‍കാന്‍ പോലും കൂട്ടാക്കാത്ത ആളെന്നിരിക്കെ കളക്ടറുമായി നവീന്‍ ബാബുവിന് അടുപ്പമുണ്ടായിരുന്നില്ല. അടുപ്പമില്ലാത്ത കളക്ടറോട് എങ്ങിനെയാണ് കുറ്റസമ്മതം നടത്തിയതെന്നും പിപി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യുഷന്‍ വാദിച്ചു. കളക്ടര്‍ കുടുംബത്തിന് നല്‍കിയ കത്തും പ്രോസിക്യൂഷന്‍ വാദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group