ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികൾ കേരളപ്പിറവി ദിനം ആഘോഷിക്കുകയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിൻ്റെ ഓർമ്മയായിട്ടാണ് കേരള പിറവി ആഘോഷിക്കുന്നത്.
68ാം പിറന്നാളാണ് കേരളത്തിന് ഇന്ന്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്ത് ചേർന്ന് കേരളം ഉണ്ടാകുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 9 വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണമുള്ള കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്.
അഞ്ച് ജില്ലകൾ മാത്രമായാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭ മണ്ഡലങ്ങളും 140 നിയമസഭ മണ്ഡലങ്ങളും കേരളത്തിനുണ്ട്.
മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി മേഖലകളിൽ കേരളം വളരെ മുന്നിലാണ്.
എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തിയാണ് നമ്മുടെ കേരളം മുന്നേറുന്നത്. എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ.
Post a Comment