യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ വന്‍ മുന്നേറ്റം നടത്തി റിപ്ലബിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ഡോണള്‍ഡ് ട്രംപിന് 177 ഇലക്ട്രറല്‍ വോട്ടും കമലയ്ക്ക് 99 ഇലക്ട്രറല്‍ വോട്ടും എന്ന നിലയിലാണ് നിലവില്‍. ഇന്ത്യാനയിലും കെന്റക്കിയിലും വെസ്റ്റ് വിര്‍ജീനിയയിലും സൗത്ത് കരോലിനയിലും ഫ്‌ലോറിഡയിലും ട്രംപ് മുന്നേറുന്നു.
വെര്‍മോണ്‍ടിലും,റോഡ് ഐലന്‍ഡിലും, കണക്റ്റികട്ട് എന്നിവിടങ്ങളില്‍ കമല ഹാരീസ് ലീഡ് ചെയ്യുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പോളിംഗ് ഇപ്പോഴും പുരോഗമിക്കുന്നു.
ഫലം വന്നുതുടങ്ങിയ 14 സ്റ്റേറ്റുകളില്‍ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പതിടത്ത് കമലാ ഹാരിസും ജയിച്ചു. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.
ന്യൂഹാംപ്ഷെയര്‍ സംസ്ഥാനത്തെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ഇവിടെ കമലാ ഹാരിസിനും ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു.
Post a Comment