തലശ്ശേരി: ആര്‍എസ്എസ് നേതാവ് അശ്വിനികുമാര്‍ വധക്കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് കൂറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്‍ഡിഎഫ് പ്രവര്‍ത്തകരായ കേസിലെ മറ്റ് 13 പ്രതികളെയും വെറുതെവിട്ടു. തലശ്ശേരി ഒന്നാംഅഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയായിരുന്നു കേസ് പരിഗണിച്ചത്. 2005 മാര്‍ച്ച് 10ന് രാവിലെയായിരുന്നു സംഭവം. ശിക്ഷ ഈ മാസം 14 ന് വിധിക്കും.
ബസില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ്. നേതാവിനെ ബസ് തടഞ്ഞിട്ട് വെട്ടിക്കൊന്നെന്നാണ് കേസ്. ശിക്ഷ ഈ മാസം 14 ന് വിധിക്കും. എന്‍ഡിഎഫ് പ്രവര്‍ത്തകനാണ് മര്‍ഷൂദ്. രാവിലെ കണ്ണൂരില്‍ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കില്‍ വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലുപേര്‍ പേര്‍ ബസിനുള്ളിലും മറ്റുള്ളവര്‍ ജീപ്പിലുമെത്തിയായിരുന്നു ആക്രമണം. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ല്‍ തുടങ്ങിയ വിചാരണ ആറുവര്‍ഷത്തോളം നീണ്ടു. കൊല നടന്ന് 19 വര്‍ഷങ്ങള്‍ക്കൊടുവിലാണ് ഇന്ന് വിധി വരുന്നത്. പാരലല്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന അശ്വിനി കുമാര്‍ മികച്ച പ്രഭാഷകനുമായിരുന്നു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഒന്നാംഅഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഫിലിപ്പ് തോമസാണ് കേസ് പരിഗണിക്കുന്നത്.
Post a Comment