പ്രവാസിയായ ഇരിട്ടി എടൂർ സ്വദേശിനി നാ്ട്ടില്‍ ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂര്‍ ഇരട്ടി എടൂര്‍ മണപ്പാട്ട് വീട്ടില്‍ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികല്‍സയിലിരിക്കെ അന്തരിച്ചു.
നാല് മാസം മുമ്ബാണ് ചികില്‍സാര്‍ത്ഥം നാട്ടിലേക്ക് പോയത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബിനിയിലെ ജീവനക്കാരിയായ ജോളി, വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തിരുന്നു.മക്കള്‍: ജോയല്‍ ഷിജു, ജൂവല്‍ ഷിജു (ഇരുവരും കുവൈത്ത് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
കണ്ണൂര്‍ കണിച്ചാര്‍ മറ്റത്തില്‍ കുടുംബാംഗമാണ്. അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി തോമസ്. സംസ്‌കാരം വെള്ളിയാഴ്ച (11) രാവിലെ പത്ത് മണിക്ക് എടൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടക്കും.
Post a Comment