Join News @ Iritty Whats App Group

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; അന്വേഷണം 'രക്ഷാപ്രവര്‍ത്തനം' എന്ന വിവാദ പ്രസ്താവനയില്‍


കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി. നവകേരളാ സദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

പ്രസ്താവനയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാതി.

അതേസമയം നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത് 'രക്ഷാപ്രവർത്തനം' തന്നെയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷവും മാധ്യമങ്ങളും ബഹളം വെച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലതാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group