Join News @ Iritty Whats App Group

എണ്ണ വില കുതിക്കുന്നു; ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി; ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വാകാല റെക്കോര്‍ഡ്താഴ്ചയില്‍. രൂപയുടെ മൂല്യം കൂപ്പുകുത്തിയത് ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ്.അതായത് ഒരു ഡോളറ്# വാങ്ങാന്‍ 84.0525 രൂപ വേണ്ടിവരും.

അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

രണ്ടാഴ്ച മുന്‍പ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group