Join News @ Iritty Whats App Group

ഫി​റ്റ്ന​സ് ടെ​സ്റ്റ്: കാ​ലാ​വ​ധി നീ​ട്ടി കേ​ന്ദ്രം

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ‌ഫി​റ്റ്ന​സ് ടെ​സ്റ്റ്, ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യാ​ക്കു​ന്ന കാ​ലാ​വ​ധി നീ​ട്ടി ന​ല്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. 2025 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ‌ഫി​റ്റ്ന​സ് ടെ​സ്റ്റ് , ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വ​ഴി മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ വി​ജ്ഞാ​പ​നം. ഇ​ന്ന​ലെ മു​ത​ലാ​യി​രു​ന്നു ‌ഫി​റ്റ്ന​സ് ടെ​സ്റ്റ് , ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ ന​ട​പ്പി​ലാ​ക്കേ​ണ്ടി​യി​രു​ന്ന​ത്.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ൾ കാ​ലാ​വ​ധി നീ​ട്ടി ന​ല്കാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ്, കാ​ലാ​വ​ധി നീ​ട്ടി​യ​ത്. എ​ട്ടു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം കൂ​ടു​ന്പോ​ഴും എ​ട്ടു​വ​ർ​ഷം ക​ഴി​ഞ്ഞ​വ​യ്ക്ക് ഓ​രോ വ​ർ​ഷ​വും ഫി​റ്റ്ന​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

വ്യ​ക്തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ 15 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ഫി​റ്റ്ന​സ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​ല​വി​ൽ, ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ടെ​സ്റ്റാ​ണ് ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ ന​ട​ത്തേ​ണ്ട​ത്. ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യാ​ണ് ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​ത്. 38 ത​ല​ത്തി​ലു​ള്ള ഫി​റ്റ്ന​സ് ടെ​സ്റ്റാ​ണ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള​ത് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടുപ​രി​ശോ​ധി​ക്കു​ന്ന രീ​തി​യാ​ണ്

Post a Comment

Previous Post Next Post
Join Our Whats App Group