ആലപ്പുഴയിലും കണ്ണൂരിലും സ്‌കൂൾ കുട്ടികളുമായി പോയ ബസുകൾ മറിഞ്ഞ് അപകടം. രണ്ട് ബസുകളിലുമായി 31 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്കാർക്കും സാരമായ പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴയിൽ സ്കൂൾ ബസ് പാടത്തേക്കാണ് മറിഞ്ഞത്. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്കൂള്‍ ബസാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ 25 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടം .
കണ്ണൂരിൽ സ്കൂൾ വാഹനം റോഡരികിലെ കുഴിയിലേക്കാണ് മറിഞ്ഞത്. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപെട്ടത്. വാഹനത്തിൽ ആറ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല.
Ads by Google
Post a Comment