Join News @ Iritty Whats App Group

ഇസ്രയേലിന്റെ ചാരനെന്ന് സംശയം; ഇറാന്റെ ഉന്നത സൈനിക മേധാവി വീട്ടുതടങ്കലില്‍

ഇറാന്റെ സൈനിക മേധാവി ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ഏജന്റെന്ന് സംശയം. ഇറാന്‍ കുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഇസ്മയില്‍ ക്വാനിയാണ് സംശയനിഴലില്‍. ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി ചോദ്യം ചെയ്ത് വരികയാണ്. അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വാനിയെ ഈ മാസം നാല് മുതല്‍ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തില്‍ പകുതിയിലധികം പേരും മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിന് ശേഷം ലെബനനിലേക്ക് പോയ ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ എസ്മയില്‍ ഖാനിയെ പിന്നീട് വിവരം ലഭിച്ചിട്ടില്ല. അന്തരാഷ്ട്ര മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഹിസ്ബുള്ളയുടെ ഹാഷിം സഫീദ്ദീനോടൊപ്പം ഇസ്മായില്‍ ക്വാനി ഒരു ബങ്കര്‍ സ്ഫോടനത്തില്‍ മരിച്ചതായാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ക്വാനി ഹാഷിം സഫീദ്ദീനെ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group