ഇന്നലെ അനക്കമില്ലാതിരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കുതിപ്പിന് അനുസൃതമായാണ് ഇന്നും സ്വര്‍ണ വില വര്‍ധിച്ചിരിക്കുന്നത്. യു എസ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും യു എസ് ഫെഡറേഷന്റെ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ഊഹാപോഹങ്ങളും രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കൂട്ടിയിരുന്നു.
ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ് പലരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം നിക്ഷേപമായി കണ്ട് മുന്‍കൂട്ടി വാങ്ങി സൂക്ഷിച്ചവര്‍ക്ക് വില വര്‍ധിക്കുന്നത് അനുകൂലമാണ്. എന്നാല്‍ ആഭരണാവശ്യത്തിനായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നത്തെ പവന്‍ നിരക്കുകള്‍ അറിയാം...
കഴിഞ്ഞ രണ്ട് ദിവസമായി പവന് 58400 എന്ന നിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്നലെ വരെ ഇതായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍ 58720 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 7340 രൂപയും കൊടുക്കണം.
പത്ത് ഗ്രാമിന് 73400 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 8007 രൂപയും ഒരു പവന് 64056 രൂപയും കൊടുക്കണം. പത്ത് ഗ്രാമിന്റെ വില 80070 രൂപയും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 6006 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 48048 രൂപയും പത്ത് ഗ്രാമിന് 60060 രൂപയും ചെലവാകും. ഉത്സവ, വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയമാണിത്.
എങ്കിലും ഈ ആഴ്ചയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. സമീപകാലത്തൊന്നും സ്വര്‍ണ വില കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് എന്ന ഓപ്ഷന്‍ പരിഗണിക്കുന്നതായിരിക്കും നല്ലത്. ഇതാണെങ്കില്‍ വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും സ്വര്‍ണം ലഭിക്കും.
വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവരെല്ലാം ആഭരണമായിട്ടായിരിക്കും സ്വര്‍ണം വാങ്ങിക്കുക. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പവന്‍ വിലയ്ക്ക് ലഭിക്കില്ല. കാരണം ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി വാങ്ങുന്ന സ്വര്‍ണത്തിന് കൊടുക്കേണ്ടി വരും. ഇന്നത്തെ വില പ്രകാരം 65000 രൂപയെങ്കിലും 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ ചെലവാകും.
Post a Comment