കാക്കയങ്ങാട്: മദ്രസ സംവിധാനത്തിൽ കൈ കടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരേയും, മദ്രസകൾക്കെതിരായുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരായും എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം പ്രകടനം നടത്തി. കാക്കയങ്ങാട് ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് പേരാവൂര്‍ മണ്ഡലം ജോ: സെക്രട്ടറി എ.കെ അബ്ദുല്‍ ഖാദര്‍, എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ.മുഹമ്മദലി, വൈസ് പ്രസിഡന്‍റ് മിജ്ലാസ് ചാക്കാട്, ജോ: സെക്രട്ടറി യൂനുസ് വിളക്കോട്, ട്രഷറര്‍ എ.കെ അഷ്മല്‍, കാക്കയങ്ങാട് ബ്രാഞ്ച് പ്രസിഡന്‍റ് കെ. സഈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മദ്രസ സംവിധാനത്തിൽ കൈ കടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ കാക്കയങ്ങാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി
News@Iritty
0
Post a Comment