ആലപ്പുഴ: ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുട്ടനാട് സീറ്റില്‍ നിന്നും മുമ്പ് മത്സരിച്ചിരുന്ന ആന്റണി രാജു ആയിരിക്കാം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി തോമസ് കെ. തോമസ് എംഎല്‍എ.
വിവാദത്തിന് പിന്നില്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉണ്ടോ എന്ന് തനിക്കറിയില്ല. അപവാദ പ്രചരണം തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. 100 കോടി കൊടുക്കണമെങ്കില്‍ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നല്‍കും.
താന്‍ ശരദ്പവര് പക്ഷത്തുള്ള ഒരു എംഎല്‍എയാണ്. അജിത് പവാറുമായി ബന്ധമില്ല. സംഭവത്തില്‍ വിശദീകരണം നല്കാന് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കുട്ടനാട്ടില്‍ വാര്‍ത്ത സമ്മേളനം വിളിക്കുമെന്നും തോമസ് അറിയിച്ചു.
നേരത്തെ, അജിത് പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെ എത്തിക്കാന്‍ 50 കോടി രൂപ വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനുമാണ് അദ്ദേഹം പണം വാഗ്ദാനം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.
ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. കോവൂര്‍ കുഞ്ഞുമോന് എംഎൽഎയും ഇക്കാര്യം പൂര്‍ണമായി നിഷേധിക്കുകയുണ്ടായി. പക്ഷേ സംഭവം ആന്റണി രാജു സ്ഥിരീകരിച്ചതായാണ് വിവരം.
Post a Comment