കൊല്ലം : പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചുന്നതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപപി. പറ്റില്ല വിജയേട്ടാ എന്ന് താൻ പറഞ്ഞുവെന്നും ചങ്കുറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ്ഗോപി പറഞ്ഞു. ഞാന്‍ പറഞ്ഞു വിജയേട്ടാ ഈ പരിപാടി എനിക്ക് ഇഷ്ടമല്ലാ, എനിക്ക് പറ്റില്ലെന്ന്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
പിണറായി വിജയനും തന്നെ ക്ഷണിച്ചിട്ടുണ്ട്. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ. പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. പക്ഷേ, വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ ലീഡര്‍ കെ കരുണാകരന്‍റെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ജീവിച്ചിരിക്കുന്നതിൽ ടീച്ചര്‍ അത് പറയാൻ സാക്ഷിയാണ്. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രീയത്തിൽ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എൻകെ പ്രേമചന്ദ്രനെയും നൗഷാദിനെയും ചൂണ്ടികാണിച്ച് സുരേഷ് ഗോപി പറഞ്ഞു.
തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. കരവന്നൂര്‍ ബാങ്കയിലെ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങളുടെ നിശ്ചയപ്രകാരം ജയിച്ചപ്പോഴെക്കും ജനങ്ങളെ ആ നിശ്ചയത്തിലേക്ക് എത്തിച്ചത് എന്തൊക്കെ ഘടകങ്ങളാണെന്നാണ് പലർക്കും പരിശോധിക്കേണ്ടത്. പൂരം കലക്കിയോ, അവിടെത്തെ ആനയ്‌ക്ക് കൊടുത്ത പട്ട തിരിച്ചോ എന്നൊക്കെ അറിയാൻ നടക്കുകയാണ് സുരേഷ് ഗോപി പറഞ്ഞു.
Post a Comment